കെഎസ്യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞു
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
എന്‍ആര്‍ഐ ക്വാട്ടയിലേയ്ക്കുള്ള പ്രവേശനത്തിന് വികസന ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കത്തയച്ചുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കോളജിലെത്തി പ്രിന്‍സിപ്പലിനെ തടഞ്ഞത്.
ശനിയാവ്ച രാവി പ്രിന്‍സിപ്പലിന്റെ മുറിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പന്ത്രണ്ടോളം വരുന്ന പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ഓഫീസിന് മുന്നില്‍ ഉപരോധം സൃഷ്ടിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം കത്തിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരുമായി ചെറിയസംഘര്‍ഷമുണ്ടായി.
പ്രകടനം നടത്തിയ മുഴുന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ് ചെയ്തു നീക്കി.












Click it and Unblock the Notifications