ഫീസ് കോടതി വിധി അനുസരിച്ച്: സുധാകരന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമത്തിനും ഹൈക്കോടതി വിധിക്കും അനുസരിച്ച ഫീസ് മാത്രമേ കൊച്ചി സഹകരണ മെഡിക്കല്‍കോളജില്‍ ഈടാക്കുകയുള്ളുവെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പാണ് 25ലക്ഷം രൂപ വികസന ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് മെമ്മോ അയച്ചതെന്ന് മന്ത്രി പറഞ്ഞു. കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ എന്‍ആര്‍ ഐ ക്വാട്ടയില്‍ 25ലക്ഷം വികസന ഫീസ് ആവശ്യപ്പെട്ട് കൊണ്ട് കോളജ് പ്രിന്‍സില്‍ കത്തയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
25 ലക്ഷം രൂപ വീതം കോളജ് ഡവലപ്പ്മെന്റ് ഫണ്ടായി ആവശ്യപ്പെട്ടുകൊണ്ടാണ് മെമ്മോ അയച്ചത്. കോടതിവിധിയ്ക്ക് വിധേയമായിട്ടായിരിക്കും ഫീസ് നല്‍കേണ്ടതെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലവരിപ്പണം വാങ്ങുകയെന്ന രീതി ഞങ്ങളുടെ അജണ്ടയിലില്ല-മന്ത്രി വ്യക്തമാക്കി.
സ്വാശ്രയ കോളജ് പ്രശ്നത്തില്‍ ശനിയാഴ്ച വന്നേയ്ക്കാവുന്ന ഹൈക്കോടതി വിധിയില്‍ ഇക്കാര്യം സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടാകും. അത് സര്‍ക്കാര്‍ തീരുമാനിച്ച തുകയില്‍ നിന്ന് കൂടുതലാണെങ്കില്‍ സര്‍ക്കാര്‍ ഫീസ് തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കും. സര്‍ക്കാര്‍ നയം വ്യക്തമാക്കുന്ന നിര്‍ദ്ദേശം കോളജ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ നേരത്തേ അയച്ച കത്തിന് പ്രസക്തിയില്ല- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications