റിമാന്റ് പ്രതി ആശുപത്രിയില്‍ മരിച്ചു
പെരിന്തല്‍മണ്ണ: സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന റിമാന്റ് പ്രതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
മജ്ജയിലെ കാന്‍സറാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സബ് ജയിലില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് തിരുച്ചിറപ്പള്ള സ്വദേശി ലിയോണ്‍ രാജ്(28)ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
തിരുച്ചിറപ്പള്ളിയിലെ കിളപ്പേരൂര്‍ തോമസിന്റെമകനാണ് ലിയോണ്‍ രാജ്. കുറ്റിപ്പുറം ബസ് സ്റാന്റില്‍ നിന്നും സംശയാസ്പദ സാഹചര്യത്തില്‍ ജൂലൈ ഒന്നിനാണ് ലിയോണ്‍ രാജിനെ പൊലീസ് കസ്റഡിയിലെടുത്തത്. അന്നുതന്നെ കോടതിയല്‍ ഹാജരാക്കി. അവിടെനിന്ന് പെരിന്തല്‍മണ്ണ സബ്ജയിലേയ്ക്ക് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രക്തം ചര്‍ദ്ദിക്കുകയും അസ്വസ്ഥതകാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ലിയോണിനെ പെരിന്തല്‍മണ്ണ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നാണ് പിന്നീട് മെഡിക്കല്‍ കോളജിലേയ്ക് മാറ്റിയത്.
ഇയാളുടെ പേരില്‍ മറ്റ് കേസുകളൊന്നും നിലവിലില്ല. വിരലടയാളമെടുത്ത് തിരുവനന്തപുരത്തേയ്ക്കും തിരുച്ചിറപ്പള്ളിയിലേയ്ക്കും പൊലീസ് അയച്ചുകൊടുത്തിരുന്നു. അവിടെ ഇയാള്‍ വല്ല കേസിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് ഇങ്ങനെചെയ്തതെന്ന് മലപ്പുറം എസ്പി കെ.ജി ജയിംസ് പറഞ്ഞു.
ലിയോണ്‍രാജിനെ ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തതിനാല്‍ റിമാന്‍ഡ് കാലാവധി നീട്ടിയിരുന്നു. കാലാവധി അവസാനിക്കുന്ന ശനിയാഴ്ച തിരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് മരിച്ചത്.












Click it and Unblock the Notifications