ഗുജറാത്തില്‍ പ്രളയം; 15,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തില്‍ 15,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയില്‍ റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
പൂര്‍ണ നദി കരകവിഞ്ഞൊഴുകുകയാണ്. മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് അഹമ്മദാബാദ് ജില്ലാ കളക്ടര്‍ ആര്‍.സി.മീന അറിയിച്ചു.
മുംബൈയിലേക്കും ദില്ലിയിലേക്കുമുള്ള പല തീവണ്ടികളും വൈകിയാണ് ഓടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കനത്ത മഴയില്‍ പത്ത് പേര്‍ മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications