ചാരന്റെ പേര് പ്രധാനമന്ത്രിക്കു നല്‍കി: ജസ്വന്ത്സിംഗ്
മുംബൈ: പി.വി.നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന യുഎസ് ചാരന്റെ പേര് പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത്സിംഗ്.
പ്രധാനമന്ത്രിയെ കാണാന്‍ താന്‍ രണ്ടു തവണ അനുവാദം തേടിയിരുന്നു. പക്ഷേ പ്രധാനമന്ത്രിയില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാല്‍ വെള്ളിയാഴ്ച എല്ലാ വിവരങ്ങളും പേരുകളും ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചു- ജസ്വന്ത്സിംഗ് വെളിപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറായി കത്ത് പ്രധാനമന്ത്രിയുടെ പക്കലുണ്ട്. ദേശീയ താത്പര്യം കണക്കിലെടുത്ത് എന്ത് ചെയ്യണമെന്ന് ഇനി അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
തന്റെ പുസ്തകത്തിലെവിടെയും ചാരന്‍ എന്ന പദം പ്രയോഗിച്ചിരുന്നില്ലെന്നും എന്നാല്‍ താന്‍ അന്തസില്ലാതെ പെരുമാറുന്നുവെന്ന് പ്രധാനമന്ത്രി ആരോപിക്കുകയായിരുന്നുവെന്നും ജസ്വന്ത്സിംഗ് പറഞ്ഞു.
ജസ്വന്ത്സിംഗിന്റെ എ കോള്‍ ടു ഹോണര്‍ എന്ന പുസ്തകത്തിലാണ് നരസിംഹറാവുവിന്റെ ഭരണക്കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ അമേരിക്കയ്ക്ക് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ചത്.












Click it and Unblock the Notifications