തന്ത്രിയെ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല: മഹേശ്വരര്
തിരുവനന്തപുരം: കണ്ഠരര് മോഹനരെ തന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് വലിയ തന്ത്രി കണ്ഠരര് മഹേശ്വരര്. നിറപുത്തരി ആഘോഷത്തിന് ആര് സന്നിധാനത്തില്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി സ്ഥാനത്തു നിന്നും കണ്ഠരര് മോഹനരെ മാറ്റാനുള്ള തീരുമാനം അറിയിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ കത്തിനുള്ള മറുപടിയിലാണ് മഹേശ്വരര് ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രി കുടുംബത്തില്‍ നിന്നും ആരോടും ആലോചിക്കാതെയുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അനുചിതമാണെന്ന് മറുപടി കത്തില്‍ വ്യക്തമാക്കി.
ക്ഷേത്രവുമായി ബന്ധപ്പെട്ട മതപരവും ദൈവികവുമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പരമാധികാരം തന്ത്രിക്കാണെന്ന് ഹൈക്കോടതി, സുപ്രിം കോടതി വിധികളില്‍ പറഞ്ഞിട്ടുണ്ടെന്ന് മഹേശ്വരര് ചൂണ്ടിക്കാട്ടി.
നിറപുത്തരി പൂജയുടെ താന്ത്രിക കര്‍മങ്ങള്‍ തടസമില്ലാതെ നടക്കും. എന്നാല്‍ നിറപുത്തരിക്കു താന്‍ പോകണമെന്ന് പറയാന്‍ ബോര്‍ഡ് അധികാരമില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍ കത്ത് ദേവസ്വം ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. ദേവസ്വം സെക്രട്ടറി ഇല്ലാത്തതിനാല്‍ അസിസ്റന്റ് സെക്രട്ടറിയാണ് കത്ത് ഏറ്റുവാങ്ങിയത്.












Click it and Unblock the Notifications