ചൊവ്വാഴ്ച ക്ലാസ് തുടങ്ങും: മെഡിക്കല്‍ മാനേജ്മെന്റുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഓഗസ്റ് ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശവും ഹൈക്കോടതിയുടെ ഇടക്കാലവിധിയും മാനിച്ചാണ് ക്ളാസ് ആരംഭിക്കുന്നതെന്ന് മെഡിക്കല്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്പോള്‍ പറഞ്ഞു.
ആഗസ്ത് ഒന്നിന് ക്ളാസ് ആരംഭിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെക്കുറിച്ച് സര്‍ക്കാരിനറിയാം. ഹൈക്കോടതി വിധിയിലൂടെ അതിനുള്ള വഴിയൊരുങ്ങിയിട്ടും സര്‍ക്കാര്‍ കൈവിട്ട് കളിക്കുകയാണെന്ന് ജോര്‍ജ്പോള്‍ ആരോപിച്ചു.
അതേസമയം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന അപ്പീലിന്റെ വിധികൂടി വന്നശേഷമേ പ്രവേശനം നടത്തുകയുള്ളൂവെന്ന് സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജുമെന്റുകള്‍ അറിയിച്ചു.
സുപ്രിം കോടതിയില്‍ നല്‍കുന്ന അപ്പീലിന്മേല്‍ വിധി വരുന്നതു വരെ കൗണ്‍സിംലിഗ് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിന് ആഗസ്ത് പകുതി വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. ഇത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രിം കോടതി പരിഗണിച്ചേക്കും.












Click it and Unblock the Notifications