മതനേതാക്കള്‍ക്ക് ധാര്‍ഷ്ട്യത്തിന്റെ ഭാ-ഷ: വെള്ളാപ്പള്ളി
കൊച്ചി: സ്വാശ്രയപ്രശ്നത്തില്‍ മതനേതാക്കള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷയില്‍ സംസാരിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വാശ്രയനിയമം സര്‍ക്കാര്‍ തിരക്കിട്ട് നടപ്പാക്കിയ ഒരു നിയമമാണ്. നിയമത്തിന്റെ ലക്ഷ്യം സമൂഹ നന്മയ്ക്കും വിദ്യാഭ്യാസ മേഖലയില്‍ എല്ലാവര്‍ക്കും തുല്ല്യത എന്നൊതൊക്കൊയാണെങ്കിലും തിരക്കിട്ട് അവതരിപ്പിച്ചത് കൊണ്ട് ധാരാളം അപാകതകളുണ്ടായി.
വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ഈ നിയമം അവതരിപ്പിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിച്ചത് കൊണ്ടാണ് ഇത്രയും പ്രശ്നമുണ്ടായത്. എന്നാല്‍ ഈ അവസരങ്ങള്‍ മുതലെടുത്ത് ചില മതമേധാവികള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷയില്‍ സംസാരിക്കുകയാണ്.
ശബരിമല തന്ത്രി കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ഏതെങ്കിലും ഒരു വിഷയത്തില്‍ വിവാദമുണ്ടാകുമ്പോള്‍ അതില്‍ വെള്ളാപ്പള്ളിയുടെ പേര് കൂടി വലിച്ചിഴയ്ക്കുന്നത് ചിലര്‍ക്ക് താത്പര്യമുണ്ട്. ശബരിമല തന്ത്രി പ്രശ്നത്തില്‍ താന്‍ ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണ്.
മോഹനരെ തന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത ദേവസ്വം ബോര്‍ഡിന്റെ നടപടി വളരെ തിരക്കിട്ടതായിരുന്നു. അന്വേഷണങ്ങള്‍ പല വഴിക്കും ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. തന്ത്രി പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ നമുക്ക് പറ്റില്ലെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുന്നത് ദേവസ്വം ബോര്‍ഡ് മാറ്റി കാത്തിരിക്കേണ്ടേതായിരുന്നു.
ശബരിമലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനവുമായി തനിക്ക് ബന്ധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications