സ്വാശ്രയ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: വി.എസ്
ദില്ലി: സ്വാശ്രയ പ്രശ്നം സംബന്ധിച്ച് മാനേജ്മെന്റുകളുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും. കൂടിയാലോചന വഴിയും കോടതി വഴിയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വി.എസ്. പറഞ്ഞു.
ദില്ലിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായാണ് വി.എസ് ദില്ലിയിലെത്തിയത്.
ഹൈക്കോടതി ഉത്തരവിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ മങ്ങിയെന്ന് കരുതുന്നില്ല. നാഴികക്കല്ലായ നിയമനിര്‍മാണത്തിലൂടെ ജനങ്ങളോടുള്ള ഒരു സുപ്രധാനമായ വാഗ്ദാനം നിറവേറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. മെറിറ്റ് സംരക്ഷിക്കാനും സാമൂഹികനീതി ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്- വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications