ബഹറിനില്‍ തീപിടുത്തം: 16 ഇന്ത്യക്കാര്‍ മരിച്ചു
മനാമ: ബഹറിനിലെ ഒരു ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 16 ഇന്ത്യക്കാര്‍ മരിച്ചു. ഗുബൈദ ലേബര്‍ ക്യാമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്.
ഇതുവരെ 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട്ടുകാരാണെന്ന് ബഹറിനിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാലകൃഷ്ണ ഷെട്ടി അറിയിച്ചു. മരിച്ചവരില്‍ മലയാളികളുണ്ടോയെന്ന് അറിവായിട്ടില്ല.
റോയല്‍ ടവര്‍ നിര്‍മാണ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ സംഭവം നടക്കുമ്പോള്‍ 218 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മിക്കവരും ഇന്ത്യക്കാരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം മൂന്നു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ശ്വാസം മുട്ടിയാണ് മിക്കവരും മരിച്ചത്.












Click it and Unblock the Notifications