സ്വാശ്രയം: അപ്പീല്‍ സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും
തിരുവനന്തപുരം: സ്വാശ്രയ കോളജ് വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രിം കോടതി അറിയിച്ചു.
തങ്ങളുടെ വാദഗതികള്‍ കേള്‍ക്കാതെ വിധി പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടം സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ കവിയറ്റ് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് മാനേജ്മെന്റുകളും തിങ്കളാഴ്ച കവിയറ്റ് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജികളിന്മേല്‍ എന്ന് വാദം കേള്‍ക്കണമെന്ന് ചൊവ്വാഴ്ച സുപ്രിം കോടതി തീരുമാനിക്കും.
അപ്പീല്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications