ദേശാഭിമാനി പ്രശ്നം ഒത്തു തീര്‍ന്നു; അഴിക്കോട് കോളം തുടരും
തൃശ്ശൂര്‍: സുകുമാര്‍ അഴീക്കോടിനെതിരെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഒത്തുതീര്‍ന്നു.
ഹിതകരമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ദേശാഭിമാനി മാപ്പുപറഞ്ഞതോടെയാണ് പ്രശ്നം ഒത്തുതീര്‍ന്നത്. ഇതിനെത്തുടര്‍ന്ന് പത്രത്തിലെ പ്രതിവാര കോളം തുടരുമെന്ന് അഴീക്കോട് അറിയിച്ചു.
ജൂലൈ 27ന് ജി.സുധാകരനെ വേട്ടയാടുമ്പോള്‍ എന്ന പേരില്‍ പ്രത്യേക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കത്താണ് അഴീക്കോടിനെ ചൊടിപ്പിച്ചത്.
എഴുത്തുകാരെ മന്ത്രി സുധാകരന്‍ പട്ടികളോട് ഉപമിച്ചതിനെതിര അഴീക്കോട് പ്രതികരിച്ചതിനായിരുന്നു മന്ത്രിയെ അനുകൂലിച്ചും അഴീക്കോടിനെ ആക്ഷേപിച്ചും ദേശാഭിമാനിയില്‍ കുറിപ്പു പ്രസിദ്ധീകരിച്ചത്.
മോശമായ പ്രയോഗത്തിലൂടെ അപമാനിച്ചതിനാല്‍ ദേശാഭിമാനിയില്‍ എഴുതുന്ന കോളം തുടരാന്‍ താല്പര്യമില്ലെന്ന് കാണിച്ച് അഴീക്കോട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ , സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്ക് കത്തയച്ചിരുന്നു.
കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പത്രിത്തിലൂടെ ഖേദം രേഖപ്പെടുത്താമെന്ന് ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണാമൂര്‍ത്തി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും താന്‍ വിഷമമറിയിച്ചപ്പോള്‍ അനുകൂല പ്രതികരണമുണ്ടായതിനാലാണ് കോളം തുടരാന്‍ തീരുമാനിച്ചതെന്നും അഴീക്കോട് പറഞ്ഞു.
ലേഖനം നോട്ടപ്പിശകുമൂലം വന്നതാണെന്നും പിണറായി വിജയന്‍, ദേശാഭിമാനിയില്‍ വിളിച്ച് പ്രതിഷേധം രേഖപ്പെട്ടുത്തിയിരുന്നെന്നും ചീഫ് എഡിറ്റര്‍ അറിയിച്ചതായി അഴീക്കോട് വെളിപ്പെടുത്തി.












Click it and Unblock the Notifications