Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങള്‍ക്കായി ഡയാലിസിസ് സെന്റര്‍

കോഴിക്കോട്: കുവൈത്തിലെ കേരള മുസ്ലിം അസോസിയേഷനും കോഴിക്കോട് ഇഖ്റ ആശുപത്രിയും സംയുക്തമായി ആരംഭിച്ച കിഡ്നി ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യമന്ത്രി പി.ക ശ്രീമതി നിര്‍വ്വഹിച്ചു. രോഗികളില്‍ നിന്നും കുറഞ്ഞ നിരക്ക് മാത്രം ഈടാക്കി ഇവിടെ ഡയാലിസിസ് നല്‍കും.

ഇത്തരമൊരു ചികിത്സാ കേന്ദ്രം ആരംഭിച്ച കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണെന്നും ഈ കേന്ദ്രം നിരവധി പേര്‍ക്ക് ആശ്വാസമാകുമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ആരോഗ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് രാജകുടുംബാംഗം ഷെയ്ഖ് മുബാറക് സല്‍മാന്‍ അല്‍ മുഹമ്മദ് എല്‍ സബാഹ് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മില്‍ നാറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെ അനുസ്മരിച്ച അദ്ദേഹം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

ഇഖ്റയില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന തരത്തിലുള്ള ഡയാലിസിസ് കേന്ദ്രങ്ങള്‍ ഒരോ ജില്ലയിലും സ്ഥാപിക്കുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. ഇതിനായി ഏപ്രില്‍ മാസത്തില്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ് ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂരും ഇഖ്റാ അശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി.സി അന്‍വറും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ധാരണ പ്രകാരം പദ്ധതി നടത്തിപ്പിനുള്ള ധനസഹായം നല്‍കേണ്ട ചുമലതല ട്രസ്റിനും പദ്ധിതി നടത്തിപ്പിന്റെ സാങ്കേതിക ചുമതല ഇഖ്റയുക്കുമാണ്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ദൈനംദിനകാര്യങ്ങള്‍ വിലയിരുത്തുന്നതിലായി ഒരു ജോയിന്റ് മാനേജ്മെന്‍ര് സൂപ്പര്‍വൈസറി കമ്മറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ലാഭം ലക്ഷ്യമാക്കാതെ തീര്‍ത്തും സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതിയ്ക്ക് ട്രസ്റ് രൂപം നല്‍കിയിരിക്കുന്നതെന്ന് സഗീര്‍ പറഞ്ഞു. ഇഖ്റയില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തിന് ചെലവായ തുകമുഴുവന്‍ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്തതാണ്. മാസത്തില്‍ ഏകദേശം 100 ഡയാലിസിസുകള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+