ഫൊക്കാന ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കും
കൊച്ചി: വടക്കന്‍ അമേരിക്കയിലെ അമ്പതോളം വരുന്ന പ്രവാസി മലയാളി സംഘടനകളുള്‍പ്പെടുന്ന സംരംഭമായ ഫൊക്കാന കേരളത്തിലെ ഭവനരഹിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും.
ഫൊക്കാനയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിയ്ക്ക് ഫെഡറേഷന്‍ നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്.
ഇതുകൂടാതെ ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള പാവപ്പെട്ടവര്‍ക്ക് ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാനും ഫൊക്കാന ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ശശിധരന്‍നായര്‍ അറിയിച്ചു.
ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി സൗജന്യ നേത്രചികിത്സ നല്‍കുന്നതിനായി സംസ്ഥാനത്തെ വിവിധ ആശുപത്രികളുമായി ഫൊക്കാന ധാരണയിലെത്തിയിട്ടുണ്ട്.
മാത്രമല്ല കൊച്ചി അന്താരാഷ്ട്ര വിമാത്താവളം പോലെ കോട്ടയത്തോ പത്തനംതിട്ടയിലോ ഒരു വിമാനത്താവളം സ്ഥാപിക്കുന്ന കാര്യവും ഫൊക്കാന നേതൃത്വം സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് ശശിധരന്‍ നായര്‍ അറിയിച്ചു.












Click it and Unblock the Notifications