മുല്ലപ്പെരിയാര്‍: കോടതി വിധി ബാധകമല്ലെന്ന് വി.എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ കോടതി വിധി ബാധകമല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ കോടതി വഴിയല്ല പരിഹരിക്കേണ്ടത്. സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ ആര്‍ബിട്രേറ്റര്‍മാര്‍ വഴിയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ കരാറിലെ വ്യവസ്ഥ. കരാര്‍ പുതുക്കിയപ്പോഴും ഈ വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ആര്‍ബിട്രേറ്റര്‍മാര്‍ വഴി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും.
ആര്‍ബിട്രേറ്റര്‍മാര്‍ വഴി പരിഹരിക്കേണ്ട പ്രശ്നം ഈ നിലയിലെത്തിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം ആര്‍ബിട്രേറ്റര്‍മാര്‍ വഴിയാണ് പരിഹരിക്കേണ്ടതെന്ന വ്യവസ്ഥ കരാറിലുണ്ടെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications