കാതലായ വശങ്ങളില്‍ വിട്ടുവീഴ്ചയില്ല: വി.എസ്
തിരുവനന്തപുരം: സ്വാശ്രയ നിയമത്തിലെ കാതലായ വശങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി.
ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. അമിത ഫീസ്, അഴിമതി എന്നിവ തടയാനാണ് സര്‍ക്കാര്‍ സ്വാശ്രയ നിയമം കൊണ്ടുവന്നത്. നിയമത്തിലെ കാതലായ വ്യവസ്ഥകള്‍ എന്ന് മെറിറ്റ്, സാമൂഹിക നീതി എന്നിവ ഉറപ്പുവരുത്തുകയാണ്. ഇക്കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല.
സര്‍ക്കാരിന്റെ ഈ നിലപാടിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചര്‍ച്ച നടത്താന്‍ തയ്യാറാവുന്ന ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. മാനേജ്മെന്റുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് താന്‍ ദില്ലിയില്‍ പറഞ്ഞിട്ടില്ലെന്ന് വി.എസ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കും. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നിയമനടപടികള്‍ സ്വീകരിക്കും. മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ കോടതി വഴിയല്ല പരിഹരിക്കേണ്ടത്. സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ ആര്‍ബിട്രേറ്റര്‍മാര്‍ വഴിയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. ആര്‍ബിട്രേറ്റര്‍മാര്‍ വഴി പരിഹരിക്കേണ്ട പ്രശ്നം ഈ നിലയിലെത്തിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications