കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് കോടതി നവാസിനെ കുറ്റവിമുക്തനാക്കി

  • By Staff
Google Oneindia Malayalam News

കുവൈത്ത്: ഇറാക്കിലെ ബസ്റ ജയിലില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശി നവാസിനെ(34) കോടതി കുറ്റവിമുക്തനാക്കി. കോടതി നടപടികള്‍ പൂര്‍ത്തിയാലുടന്‍ തന്നെ നവാസ് ജയില്‍മോചിതനാവും.

ഇതിനായി തങ്ങളുടെ ഇറാഖിലെ അഭിഭാഷകര്‍ പ്രവര്‍ത്തുക്കുന്നുണ്ടെന്നും നവാസ് ഒരാഴ്ചയ്ക്കകം കുവൈത്തിലെത്തുമെന്നും നവാസ് ജോലിചെയ്തിരുന്ന കുവൈത്തിലെ അല്‍ താന്‍മിയ ഗ്രൂപ്പ് കമ്പനി ഓപ്പറേഷന്‍സ് മാനേജര്‍ ജോര്‍ജ് അറിയിച്ചു.

ഇറാഖിലെ ഐക്യരാഷ്ട്ര സമാധാന സേനയ്ക്ക് വേണ്ടി കുവൈത്ത് സാമൂഹിക മന്ത്രാലയം അയച്ച മരുന്നും ഭക്ഷണവും അടങ്ങിയ ട്രക്കുമായി പോകുന്നതിനിടയിലാണ് അതിര്‍ത്തി കടന്ന ഉടന്‍ നവാസ് പിടിയിലായത്.

അമേരിക്കന്‍ സൈനികരുടെ അകമ്പടിയില്ലാതെ ട്രക്കുകള്‍ ഇറാഖിലേയ്ക്ക് പോകുമ്പോള്‍ ട്രക്കിലുള്ളത് സമാധാന സേനയ്ക്കുള്ള വസ്തുക്കളാണെന്ന് കമ്പനിയുടെ ഇറാഖിലുള്ള പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തണം.

എന്നാല്‍ നവാസ് ട്രക്കില്‍ പോയ അവസരത്തില്‍ ബസ്റയില്‍ ബോംബു സ്ഫോടനം നടക്കുകയും ഇതുമൂലം ഗതാഗതം തടസ്സപ്പെട്ട് കമ്പനി പ്രതിനിധികള്‍ക്ക് കൃത്യസമയത്ത് രേഖകളുമായി എത്താന്‍ കഴിയാതെവരുകയും ചെയ്തു. തുടര്‍ന്ന് ട്രക്കിലെ സാധനങ്ങള്‍ അനധികൃതമായി കൊണ്ടുവന്നതാണെന്ന പേരില്‍ ട്രക്കും സാധനങ്ങളും ഡ്രൈവറായ നവാസിനെയും ഇറാഖി സേന കസ്റഡിയിലെടുക്കകുയായിരുന്നു.

ഇതിനെത്തുടര്‍ന്ന് തങ്ങള്‍തന്നെ അഭിഭാഷകരെ നിയമിച്ച് നവാസിനെ വിട്ടുകിട്ടുന്നതിനായി ശ്രമിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. തൃശ്ശൂര്‍ ചാവക്കാട് തെക്കന്‍ ചേരി വലിയകത്ത് ഹസന്‍ അലിയുടെ മകനായ നവാസ് രണ്ട് മാസത്തോളമായി ഇറാഖ് ജയിലില്‍ കഴിയുകയാണ്.

ഇതിനിടെ ഇന്ത്യക്കാര്‍ ഇറാഖിലേയ്ക്ക് പോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ആരും നിയമം ലംഘിക്കരുതെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X