കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വയസുകാരന്‍ ക്രിമിനല്‍ കേസില്‍ പ്രതി!

  • By Staff
Google Oneindia Malayalam News

പട്ന: ഇന്ത്യന്‍ നിയമം അനുസരിച്ച് ഏഴ് വയസിനു കീഴെയുള്ള കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ല. എന്നാല്‍ ബീഹാറില്‍ നാലു വയസുകാരന്‍ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാണ്! അതും ഒരു സ്ത്രീയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യാന്‍ ശ്രമിച്ച കേസില്‍!!

നാലു വയസുകാരനായ രാജ്കുമാറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 323, 352, 504, 554 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്ന കേസ് പട്ന കോടതിയുടെ പരിഗണനയിലാണ്. കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് കോടതി.

കേസില്‍ രാജ്കുമാറിന്റെ അച്ഛന്‍ കേദര്‍ പ്രസാദും അമ്മയും പ്രതികളാണ്. ഹിരാ പ്രസാദ് എന്ന മറ്റൊരാളും അയാളുടെ ഭാര്യയുമാണ് മറ്റു രണ്ടു പ്രതികള്‍.

പട്ന സിവില്‍ കോടതി ജഡ്ജി രാജ്കുമാറിന്റെ വയസ് കേട്ട് നടുക്കം രേഖപ്പെടുത്തുകയും വയസ് ശരിയാണോയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആഗസ്ത് 11ന് കേസില്‍ വാദം കേള്‍ക്കും.

അതേ സമയം ഒരു സ്ത്രീയെ ആക്രമിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്ത കേസില്‍ താന്‍ പ്രതിയാണെന്ന കാര്യം നാലു വയസുകാരനായ രാജ്കുമാറിന് അറിയില്ല.

ബീഹാറില്‍ ഈ വര്‍ഷം ആദ്യം ഇതു പോലൊരു കേസ് രജിസ്റര്‍ ചെയ്തിരുന്നു. റാണി പാണ്ഡെ എന്ന ആറു വയസുകാരിയെയാണ് പൊലീസ് ക്രിമിനല്‍ കേസില്‍ പ്രതിയാക്കിയത്. പൊലീസിനെ ആക്രമിക്കുകയും പൊലീസ് കസ്റഡിയില്‍ കഴിയുകയായിരുന്ന അച്ഛനെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് ആറുവയസുകാരിക്കെതിരായ കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X