സ്വാശ്രയ കേസ്: വാദം ആഗസ്റ് ഏഴിലേക്കു മാറ്റി
ദില്ലി: സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് ആഗസ്റ് ഏഴിലേക്കു മാറ്റി.
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റിസ് ഡി.കെ.ജയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വാദം മാറ്റിയതായി അറിയിച്ചത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കേസ് പരിഗണനയ്ക്കെടുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വെള്ളിയാഴ്ച വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേസുകള്‍ കൂടുതലുള്ളതുകൊണ്ടാണ് ഏഴാം തിയ്യതിയിലേയ്ക്ക് മാറ്റുന്നതെന്ന് കോടതി അറിയിച്ചു.












Click it and Unblock the Notifications