സ്കൂള്‍ ബസ് മറിഞ്ഞ് 7 വിദ്യാര്‍ത്ഥികള്‍ മരിച്ചു
സോനേപത്: ഹരിയാനയിലെ സോനേപത് ഗ്രാമത്തില്‍ സ്കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 7 വിദ്യാര്‍ത്ഥികല്‍ മരിച്ചു.
ബസ്സിലുണ്ടായിരുന്ന 23കുട്ടികളെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ക്ക് മാരകമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.
ബസ് ഡ്രൈവറുടെ നിലയും ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സോനേപതിലെ ദത്ത് ഖുംഭ ഗ്രാമത്തിലെ ഗീതാ വിദ്യാ മന്ദിറിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ വീടുകളില്‍ നിന്ന് കുട്ടികളെ കയറ്റി സ്കൂളിലേയ്ക്ക് വരുവഴിയാണ് അപകടം സംഭവിച്ചത്. കനാലിന്റെ സമീപത്തുനിന്ന് എതിര്‍ദിശയില്‍ വന്ന ലോറിയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിയല്‍ നിയന്ത്രണം വിട്ടാണ് ബസ്സ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായ ധനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ വദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കും.


Click it and Unblock the Notifications