Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: പ്രത്യേക ക്യൂ നിരോധനത്തിന് സ്റേ

ദില്ലി: ശബരിമലക്ഷേത്ര സന്നിധാനത്തിന്റെ മുന്‍ഭാഗത്ത് പ്രത്യേക കാബിനില്‍ വിഐപികള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് വിലക്കിയ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി സ്റേ ചെയ്തു.

ആഗസ്ത് മൂന്നാം വാരത്തില്‍ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഈ വിഷയത്തില്‍ അന്തിമവിധി പറയും.

2005 ഡിസംബര്‍ 19നാണ് വിഐപികള്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നത് ഹൈക്കോടതി വിലക്കിയത്. വിഐപികള്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കുന്നതു മൂലം സാധാരണ തീര്‍ഥാടകരുടെ ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന ശബരിമല പ്രത്യേക കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

രണ്ടോ മൂന്നോ വര്‍ഷം മുമ്പ് പ്രത്യേക പൂജകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് സാധാരണ ക്യൂവില്‍ തന്നെ നില്‍ക്കേണ്ടിവരുന്നെന്നും അവര്‍ക്ക് പ്രത്യേക പൂജകളില്‍ പങ്കുകൊള്ളാനാവുന്നില്ലെന്നും സുപ്രിം കോടതിയില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ അഡ്വ.വേണുഗോപാല്‍ വാദിച്ചു. കുട്ടികളെയും വികലാംഗരെയും പോലും പ്രത്യേക ക്യാബിനില്‍ ക്യൂ നില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+