കേരളത്തിന് 3,600ടണ്‍ പഞ്ചാസാര
തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേന്ദ്രം കേരളത്തിന് 3,600ടണ്‍ പഞ്ചാസാര അനുവദിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം വഴി ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് പഞ്ചസാര വിതരമണം ചെയ്യുക.
കേരളത്തോടൊപ്പംതന്നെ ലക്ഷദ്വീപിനും ഇങ്ങനെ 22 കിലോ പഞ്ചസാര അനുവദിച്ചിട്ടുണ്ട്.ഉത്സവകാലമായതിനാല്‍ മറ്റ് ചില സംസ്ഥാനങ്ങള്‍ക്കു കൂടി കേന്ദ്രം ഈ ആനുകൂല്യം നല്‍കുമെന്ന് കന്ദ്രം അറിയിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി മൊത്തം 10,607 ടണ്‍ പഞ്ചസാരയാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തെക്കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവയ്ക്കാണ് പ്രത്യേകമായി പഞ്ചസാര അനുവദിച്ചത്.












Click it and Unblock the Notifications