Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ കവിയൂര്‍ കേസും അന്വേഷിക്കണം: വി.എസ്

തിരുവനന്തപുരം: കിളിരൂര്‍ കേസ് അന്വേഷിക്കുന്ന സിബിഐയുടെ പ്രത്യേക സംഘം കവിയൂര്‍ കേസും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

തിരുവല്ല ചുമത്ര മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന നാരായണന്‍ നമ്പൂതിരിയും കുടുംബവും 2004 സപ്തംബര്‍ 28ന് കൂട്ട ആത്മഹത്യ ചെയ്തതാണ് കവിയൂര്‍ കേസിന് ആസ്പദമായ സംഭവം. നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരി ലൈംഗികപീഡനത്തിന് വിധേയയായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.

കിളിരൂര്‍ കേസുമായി കവിയൂര്‍ കേസിന് ബന്ധമുള്ളതിനാലാണ് സിബിഐ കവിയൂര്‍ കേസും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കവിയൂര്‍ കേസില്‍ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത നാരായണന്‍ നമ്പൂതിരിയുടെ അമ്മ ഈയിടെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.

നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കിളിരൂര്‍ കേസ് അന്വേഷിക്കുന്ന സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. കിളിരൂര്‍ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അനഘയുടെയും കുടുംബത്തിന്റെയും ആത്മഹത്യയെ കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ തേടിയത്.

അനഘയെ പീഡിപ്പിച്ചവരില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാരുടെ മക്കളുണ്ടെന്ന് ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+