ഖാദി ഉത്പന്നങ്ങള്‍ നവീകരിക്കണം: മന്ത്രി
തിരുവനന്തപുരം: ഖാദിമേഖലയെ ആധുനികവല്‍കരിക്കുകയും ഉല്പന്നങ്ങളെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.
ഉത്സവകാലത്ത് ഖാദി ഉല്‍പന്നങ്ങളുടെ വിലക്കിഴിവോടെയുള്ള വില്പന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാരമ്പര്യത്തിനൊപ്പം ഗുണമേന്മകൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഖാദി ഉത്പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. അതിനായി ഇവയെ ആധുനികവല്‍ക്കരിക്കുകയും ഉല്പന്നങ്ങളില്‍ വൈവിധ്യം നിലനിര്‍ത്തുകയും വേണം.
ആവശ്യക്കാരുടെ അഭിരുചികള്‍ക്കനുസരിച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയുടെ വളര്‍ച്ച സാധ്യമാവുകയുള്ളു- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications