പൊലീസിനെ കണ്ട് പുഴയില്‍ച്ചാടിയ ആള്‍ മരിച്ചു
കൊടുങ്ങല്ലൂര്‍: പൊലീസിനെക്കണ്ട് പേടിച്ച് പുഴയില്‍ ചാടിയ അള്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ പാലിയം തുരുത്ത് സ്വദേശി മില്‍ട്ടണാണ് മരിച്ചത്.
മില്‍ട്ടന്റെ ചായക്കടയില്‍ വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന അറിവ് കിട്ടിയതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായാണ് പൊലീസ് കടയിലെത്തിയത്.
പൊലീസിനെക്കണ്ട് വള്ളത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്നു. രക്ഷപ്പെടാനായി മില്‍ട്ടണ്‍ വള്ളം അടുപ്പിച്ചസ്ഥലത്ത് മറഞ്ഞു നിന്ന പൊലീസിനെക്കണ്ട് മില്‍ട്ടണ്‍ പുഴയിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു.
വെള്ളത്തില്‍ മുങ്ങിയ ഇയാളെ പൊലീസ് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മില്‍ട്ടണ് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.












Click it and Unblock the Notifications