കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശില്പി എം.ആര്.ഡി.ദത്തന് അന്തരിച്ചു
കൊച്ചി: പ്രശസ്ത ശില്പി എം.ആര്.ഡി ദത്തന് (72)അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 10മണിയോടെ കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
ക്യാന്‍സര്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് രവിപുരം ശ്മശാനത്തില്‍ സംസ്കാരം നടക്കും.
സംസ്ഥാന ലളിത കലാ അക്കാദമി അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ജനിച്ച ദത്തന് സെന്റ് ആല്ബര്ട്സിലാണ് സ്കൂള്‍, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് മദ്രാസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗ് പാസായി.
സുധയാണ് ഭാര്യ. നിഷ, കല, നീന, സ്വപ്ന, അജയ കുമാര്‍ എന്നിവര്‍ മക്കളാണ്.
Comments
Story first published: Tuesday, August 1, 2006, 5:30 [IST]