പൊലീസിലെ ഒഴിവുകള്‍ ഉടന്‍ നികത്തും: കോടിയേരി
തിരുവനന്തപുരം: പൊലീസ് സേനയിലെ രണ്ടായിരത്തോളം ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
പൊലീസുകാരുടെ ജോലി സമയം എട്ടുമണിക്കൂറാക്കുനതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 17 പൊലീസ് സ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ പരീക്ഷണം നടപ്പിലാക്കുന്നത്.
പരീക്ഷണം വിജയമാണെന്നു കണ്ടാല്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റേഷനുകളിലും എട്ട് മണിക്കൂര്‍ ജോലി സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലോക്കല്‍ പൊലീസില്‍ 15വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹെഡ്കോണ്‍സ്റബിള്‍മാരായും 23 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് എഎസ്ഐമാരായും സ്ഥാനക്കയറ്റം നല്‍കും.
പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി സ്റേഷനുകള്‍ കമ്പ്യൂട്ടര്‍ വത്കരിക്കും. എല്ലാ പൊലീസ് സ്റേഷനുകളിലും പൊലീസുകാര്‍ക്ക് വിശ്രമിക്കാന്‍ ബാരക്കുകള്‍ നിര്‍മിക്കും. സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സൗകര്യം എല്ലാ സ്റേഷനിലും ഏര്‍പ്പെടുത്തും.
പൊലീസുകാര്‍ മനുഷ്യാവകാശം സംരക്ഷിക്കേണ്ടവരാണെന്നും അവര്‍ ജനങ്ങളുടെ സേവകരമായി മാറണമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications