Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രി വിവാദം: ശോഭാ ജോണിനെ അറസ്റ് ചെയ്യും

കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ഒരു സംഘം ആക്രമിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട ശോഭാ ജോണ്‍ എന്ന സ്ത്രീയെ പൊലീസ് അറസ്റുചെയ്യുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റില്‍ വെച്ച് തന്ത്രിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതിനു പിന്നില്‍ ശോഭയുടെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചതെന്ന കാര്യം അന്വേഷണോദ്യോഗസ്ഥര്‍ക്ക് ഉറപ്പായിട്ടുണ്ട്.

ഇതിന് ഇവരെ സഹായിച്ച മറ്റുചിലരെയും കസ്റഡിയിലെടുത്തിട്ടുണ്ട്. ശോഭയെ അടുത്തദിവസം തന്നെ അറസ്റ് ചെയ്യുമെന്നാണ് സൂചന. ഫ്ലാറ്റില്‍ക്കഴിയുന്ന ശോഭയ്ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തന്ത്രിയെ ബ്ലാക്മെയില്‍ ചെയ്ത് അരക്കോടി രൂപയെങ്കിലും തട്ടിയെടുക്കുകയെന്നതായിരുന്നു ശോഭയുടെ ലക്ഷ്യം. ഇതിന് ശാന്ത അറിയാതെ കരുവാക്കപ്പെടുകയായിരുന്നു.

ഭര്‍ത്താവ് പ്രകാശനുള്ളപ്പോള്‍ത്തന്നെ തന്ത്രിയും ശാന്തയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. പ്രകാശന്റെ മരണശേഷം തന്ത്രി ശാന്തയ്ക്ക് ധാരാളം സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ത്തന്നെ അറിഞ്ഞുകൊണ്ട് തന്ത്രിയെ കെണിയില്‍പ്പെടുത്താന്‍ ശാന്ത കൂട്ടുനില്‍ക്കില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ചില ഇടപാടുകളുമായി ബന്ധപ്പെട്ട് തന്ത്രി പണം നല്‍കാത്തതിന്റെ നീരസവും ശോഭയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. ലിങ്ക്ലക്ഷ്മണ്‍ ഫ്ലാറ്റിലെ ശോഭയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയിച്ചാണ് തന്ത്രി എത്തിയിരുന്നത്. ഇത് കെണിയൊരുക്കാന്‍ സഹായകവുമായി.

കൊച്ചി കേന്ദ്രമാക്കിയുള്ള പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് ശോഭയെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് പല ഉന്നതരുമായും ക്വട്ടേഷന്‍ ഗ്രൂപ്പുകളുമായും ബന്ധമുണ്ട്.

തന്ത്രിയെ ഭീഷണിപ്പെടുത്തിയ സംഘത്തില്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള ചില ക്രിമിനലുകളും ഉണ്ടായതായി വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ശോഭയുടെ വസതി റെയ്ഡ് ചെയ്ത പൊലീസിന് വിലപ്പെട്ടവിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നാണ് അറിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+