ട്രോളിംഗ് നിരോധനം: കോഴിക്കോട്ട് നിരോധനാജ്ഞ
കോഴിക്കോട്: ട്രോളിംഗ് നിരോധനം ആഗസ്റ് 15വരെ നീട്ടിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ തീരദേശമേഖലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് പൊലീസ് നിയമം 144പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇതു പ്രകാരം ട്രോളിംഗ് നിരോധനത്തിന്റെ പരിധിയില്‍ വരുന്ന ബോട്ടുകളും വലിയ തോണികളും കടലില്‍ ഇറക്കരുത്. നിരോധനം ലംഘിച്ചാല്‍ ബോട്ടുകളും മറ്റും പൊലീസ് പിടിച്ചെടുക്കും.
ട്രോളിംഗ് നിരോധനം നീട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെ മുന്‍കരുതലാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ നടപ്പാക്കുന്നത്.












Click it and Unblock the Notifications