ഫിഡല്‍ കാസ്ട്രോ സഹോദരന് അധികാരം കൈമാറി
ഹവാന: ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ സഹോദരന്‍ റൗള്‍ കാസ്ട്രോയ്ക്ക് താത്കാലികമായി അധികാരം കൈമാറി. കാസ്ട്രോക്ക് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതിനാലാണ് അധികാര കൈമാറ്റം നടന്നത്.
ആന്തരിക രക്തസ്രാവം മൂലമാണ് ശസ്ത്രക്രിയയെന്നും തനിക്ക് കുറെ ദിവസം വിശ്രമിക്കേണ്ടി വരുമെന്നതിനാല്‍ അധികാരം ഇളയ സഹോദരന് കൈമാറുകയാണെന്നുമുള്ള കാസ്ട്രോയുടെ കത്ത് സെക്രട്ടറി ടെലിവിഷനില്‍ വായിച്ചു.
ക്യൂബയുടെ പ്രതിരോധമന്ത്രിയാണ് എഴുപത്തഞ്ചുകാരനായ റൗള്‍. ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറി എന്ന നിലയിലുള്ള അധികാരങ്ങളും സൈന്യത്തിന്റെ കമാന്റര്‍ ഇന്‍ ചീഫ് പദവിയും കാസ്ട്രോ റൗളിന് കൈമാറിയിട്ടുണ്ട്.
47 വര്‍ഷത്തെ ഭരണത്തിനിടയില്‍ കാസ്ട്രോ ആദ്യമായാണ് അധികാരം മറ്റൊരാള്‍ക്ക് കൈമാറുന്നത്. 1959ല്‍ ഏകാധിപതിയായ ഫല്‍ജന്‍സ്യോ ബാറ്റിസ്റോയെ അധികാരഭ്രഷ്ടനാക്കിയ ശേഷം കാസ്ട്രോയാണ് ക്യൂബയുടെ പ്രസിഡന്റ്.












Click it and Unblock the Notifications