ശ്രീലങ്കയില്‍ സ്ഫോടനം: 16ഭടന്മാര്‍ കൊല്ലപ്പെട്ടു
കൊളമ്പോ: പുലികളെന്നു സംശയിക്കപ്പെടുന്ന സംഘം ശ്രീലങ്കന്‍ സേനയിലെ 16 ഭടന്‍മാരെ കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിവൈകി സൈനിക വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തിലാണ് ഭടന്മാര്‍ കൊല്ലപ്പെട്ടത്.
ട്രിങ്കോമാലിയിലെ പുലികള്‍ പിടിച്ചെടുത്ത അണക്കെട്ടിനുസമീപമാണ് ആക്രമണംനടന്നത്. വെടിനിര്‍ത്തല്‍ കരാര്‍ റദ്ദായെന്ന് പുലികള്‍ പരസ്യമായി പ്രഖ്യാപിച്ചതിനുശേഷമാണ് ശ്രീലങ്കിയില്‍ സൈനികരും പുലികളും തമ്മിലുള്ള സംഘട്ടനം രൂക്ഷമായത്.
നോര്‍വെയുടെ മധ്യസ്ഥതയില്‍ രണ്ടുവര്‍ഷം മുമ്പുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ റദ്ദായതായാണ് പുലികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിങ്കോമാലിയിലെ പുലികളുടെ രാഷ്ട്രീയ കാര്യതലവന്‍ എസ്.എലിയന്‍ ആണ് കരാര്‍ റദ്ദായതായി പ്രസ്താവിക്കുകയും യുദ്ധത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തത്.
ട്രിങ്കോമാലിയില് സിംഹളര്‍ അടക്കമുള്ള ആളുകള്‍ക്ക് കാര്‍ഷികാവശ്യത്തിനും മറ്റുമായി വെള്ളം ലഭിക്കുന്ന അണക്കെട്ടിന്റെ നിയന്ത്രണമാണ് പുലികള്‍ കയ്യടക്കിയിരിക്കുന്നത്. ഇതിനിടിയില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് കഹ്ലിയ റംബുക്വല്ല അറിയിച്ചു.
ഏറ്റുമുട്ടലുണ്ടായെങ്കിലും അത് യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്ന് നോര്‍വെയുടെ വെടിനിര്‍ത്തല്‍ നിരീക്ഷകന്‍ ഉള്‍ഫ് ഹെന്‍റിക്കണ്‍ പറഞ്ഞു.












Click it and Unblock the Notifications