മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ രണ്ടാഴ്ചകൂടി തുടരും
തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലാവധി നീട്ടിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിട്ട സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
കോടതി വിധി പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ഈ വിധി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. കേരളത്തിന്റെ താത്പര്യം മാനിക്കാതെ മറ്റ് സംസ്ഥാനങ്ങളെ കണ്ടുകൊണ്ടുള്ള ഒരു വിധിയാണ് സുപ്രിം കോടതി നടത്തിയത്.
മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നമായതിനാല്‍ കോടതി വിധി അതേ പടി അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. എന്നാല്‍ വിധി അംഗീകരിക്കാതിരുന്നാല്‍ അത് പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും ബാധിക്കുന്നത്. ഈ സാഹചര്യം മനസിലാക്കി ഒരു സംഘര്‍ഷം ഉണ്ടാകാത്ത തരത്തില്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം - വി.എസ് പറഞ്ഞു.












Click it and Unblock the Notifications