Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭവനിര്‍മാണ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

ഭവനനിര്‍മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി സന്നദ്ധ സംഘടനകളും വിദേശ മലയാളികളും പഞ്ചായത്തുകളും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ ഭാവി ഭവനനിര്‍മാണ നയം. ഭവനനിര്‍മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യവത്കരണത്തിനായി സമഗ്രമായ നടപടികള്‍ സ്വീകരിക്കും.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന കേരള ഹൗസിംഗ് ബോര്‍ഡ് ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. ബോര്‍ഡിന്റെ കടബാധ്യതകള്‍ വളരെ വലുതാണെങ്കിലും പ്രതിസന്ധി അതിജീവിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+