ശാരിയുടെ കുഞ്ഞിന് സര്‍ക്കാര്‍ 2 ലക്ഷം രൂപ നല്‍കും
തിരുവനന്തപുരം: കിളിരൂര്‍ കേസിലെ പീഡനത്തിനിരയായ ശാരിയുടെ കുഞ്ഞിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
പീഡനക്കേസുമായി ബന്ധപ്പെട്ട് കവിയൂരില്‍ ജീവനൊടുക്കിയ നാരായണന്‍ നമ്പൂതിരിയുടെ അമ്മ സാവിത്രി അന്തര്‍ജനത്തിന് ഒരു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്.
കിളിരൂര്‍ കേസ് അന്വേഷിക്കുന്ന സിബിഐ കവിയൂര്‍ കേസും അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications