കുടിവെള്ള പദ്ധതിയ്ക്ക് എംഎല്‍എ സ്വന്തം ചെലവില്‍ സ്ഥലം വാങ്ങി
കുട്ടനാട്: ജലപദ്ധതിയ്ക്കു സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ വൈകിയപ്പോള്‍ എംഎല്‍എ സ്വന്തം ചെലവില്‍ സ്ഥലംവാങ്ങി സര്‍ക്കാറിന് നല്‍കുന്നു.
കുട്ടനാട്ടില്‍ ശുദ്ധജലമെത്തിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലമാണ് തോമസ് ചാണ്ടി എംഎല്‍എ വിലയ്കു വാങ്ങിയത്.
ആറരക്കോടി രൂപയുടെ ജലവിതരണ പദ്ധതി അട്ടിമറിക്കാന്‍ചില ഭാഗങ്ങളില്‍ നിന്നുണ്ടായ ശ്രമമാണ് സ്വന്തം പേരില്‍ സ്ഥലം വാങ്ങി കൈമാറാന്‍ എംഎല്‍ എയെ പ്രേരിപ്പിച്ചത്.
നീരേറ്റു പുറത്ത് വാങ്ങിയ ഒരേക്കര്‍ പതിനെട്ട് സെന്റ് സ്ഥലത്ത് രണ്ട് ആധാരങ്ങള്‍ നടത്തി. രണ്ട് ആധാരങ്ങള്‍കൂടി അടുത്ത ദിവസം നടത്തും. സ്ഥലം പൂര്‍ണമായും ഏറ്റെടുത്തുകഴിഞ്ഞാല്‍ ജല അതോറിറ്റിയ്ക്കു വിലയ്ക്കോ അല്ലാതെയോ കൈമാറുമെന്ന് തോമസ് ചാണ്ടി പറഞ്ഞു.
പ്രതിദിനം 140 ലക്ഷം ലിറ്റര്‍ ജലം വിതരണം ചെയ്യാന്‍ കഴിയുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ വൈകിയതുമൂലം പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു.
പദ്ധതിയുടെ സ്ഥലമെടുപ്പിനായി ത്രിതല പഞ്ചായത്തുകള്‍ സ്വരൂപിച്ചു നല്‍കിയ പണം ഉപയോഗപ്പെടുത്താനായിട്ടില്ല. നീരേറ്റുപുറം പഞ്ചായത്തിലെ ജലസ്രോതസ്സ് കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാനായുള്ള മണ്ണ് പരിശോധനയും ജലപരിശോധനയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
നിലവില്‍ തിരുവല്ല കറ്റോടു നിന്നുള്ള കുട്ടനാട് വാട്ടര്‍ സപ്ലൈ സ്കീം വഴിയാണ് കുട്ടനാട്ടില്‍ ജവവിതരണം നടത്തുന്നത്.
ഡിഐസിയുടെ ഏക എംഎല്‍എയാണ് തോമസ് ചാണ്ടി.












Click it and Unblock the Notifications