വിദ്യാര്‍ഥിയെ എസ്എഫ്ഐ ദത്തെടുക്കുന്നു
കണ്ണൂര്‍: സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിലായ വിദ്യാര്‍ഥിയെ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ദത്തെടുക്കുന്നു. ഒരു പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിയുടെ എല്ലാ പഠന ചെലവുകളും എസ്എഫ്ഐ വഹിക്കും.
എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എസ്.ശിവദാസനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഒരു വിദ്യാര്‍ഥി സംഘടന വിദ്യാര്‍ഥിയെ ദത്തെടുക്കുയും പഠന ചെലവുകള്‍ വഹിക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്ന് ശിവദാസന്‍ പറഞ്ഞു.
നിയമ വിദഗ്ധരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യം. യോഗത്തില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി പങ്കെടുക്കുമെന്നും ശിവദാസന്‍ അറിയിച്ചു.












Click it and Unblock the Notifications