എസ്എഫ്ഐ സമരം അനവസരത്തില്‍: വി.എസ്
തിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ക്കെതിരെ എസ്ഫ്ഐ നടത്തിയ സമരം അനവസരത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
സ്വാശ്രയ നിയമത്തിന് എതിരായുള്ള മാനേജ്മെന്റുകളുടെ പോക്കുകള്‍ക്ക് സമരം ഗുണം ചെയ്തെന്ന് വി.എസ് പറഞ്ഞു. എസ്എഫ്ഐ ഒരു സ്വതന്ത്ര സംഘടനയാണ്. വിദ്യാര്‍ത്ഥി താത്പര്യങ്ങളെ മുന്‍നിര്‍ത്തി സമരം നടത്തുന്നതിന് എസ്എഫ്ഐക്ക് പൂര്‍ണ അധികാരമുണ്ട്.
മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ പിതൃശൂന്യരാണെന്ന സ്വരജിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹത്തിനെതിരെ വി.എസ് ആഞ്ഞടിച്ചത്. സ്വരാജിന്റെ പ്രസ്താവന വിവരക്കേടായി പോയെന്നും മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍ക്കു ഇങ്ങനെ പറയാനാവില്ലെന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.












Click it and Unblock the Notifications