2005ല്‍ ഗള്‍ഫില്‍ 265 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു
ദില്ലി: 2005ല്‍ ഗള്‍ഫില്‍ 265 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായി വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് വ്യാഴാഴ്ച ലോക്സഭയില്‍ അറിയിച്ചു.
ദോഹ, അബുദാബി, ബഹ്റിന്‍, മസ്കറ്റ്, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ശേഖരിച്ച വിവരമനുസരിച്ചാണ് ഈ കണക്കമെന്നും അഹമ്മദ് രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഇതുവരെ 166 ഇന്ത്യക്കാര്‍ ഗള്‍ഫില്‍ ആത്മഹത്യ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യക്തിപരവും സാമ്പത്തികവും കുടുംബപരവും ജോലി സംബന്ധിച്ചതുമായ കാരണങ്ങളാലാണ് ആത്മഹത്യകള്‍ നടക്കുന്നത്.
2005ല്‍ യുഎഇയില്‍ 100 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. 2006ല്‍ ഇതുവരെ യുഎഇയില്‍ 69 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2005ല്‍ സൗദി അറേബ്യയില്‍ 68 പേരാണ് ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം ഇതുവരെ 37 ഇന്ത്യക്കാര്‍ സൗദിയില്‍ ജീവനൊടുക്കി. 2005ല്‍ ഒമാനില്‍ 44 ഇന്ത്യക്കാരും ഈ വര്‍ഷം ഇതുവരെ 23 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications