ടെര്‍മിനല്‍ നിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍: വിജയകുമാര്‍
ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.
കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ത്തന്നെ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സെന്ററിന് സെപ്തംബറില്‍തറക്കല്ലിടും. വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവാരത്തിലേയ്ക്കുയര്‍ത്തും- വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications