ബോംബു ഭീഷണി: മംഗള എക്സ്പ്രസ് കണ്ണൂരില്‍ നിര്‍ത്തി പരിശോധിച്ചു
കണ്ണൂര്‍: ബോംബ് ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് മംഗള എക്സ്പ്രസ്സില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ഭീഷണിയെത്തുടര്‍ന്ന് കടന്നുപോന്ന എല്ലാ പ്രധാനസ്റേഷനുകളില്‍ വെച്ചും ട്രെയിന്‍ പരോശോധിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റേഷനില്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ട് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന മംഗള എക്സ് പ്രസ്സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ബുധനാഴ്ച രാത്രിയാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. മഡ്ഗോവ സ്റേഷനിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. അപ്പോള്‍ത്തന്നെ ട്രെയിന്‍ മഡ്ഗോവ സ്റേഷനില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തിയിരുന്നു.
മറ്റു പ്രധാന സ്റേഷനുകളിലെത്തിയപ്പോഴും പരിശോധന നടത്തി. കണ്ണൂര്‍ സ്റേഷനില്‍ വെച്ച് വീണ്ടും പരിശോധന നടത്താന്‍ തിരുവനന്തപുരം റെയില്‍ വെ സൂപ്രണ്ടാണ് നിര്‍ദ്ദേശിച്ചത്.
രാത്രി പ്രധാനസ്റേഷനുകളിലെല്ലാം നിര്‍ത്തിയിട്ട് പരിശോധന നടത്തിയതിനാല്‍ രാവിലെ ആറുമണിക്ക് കണ്ണൂരില്‍ എത്തേണ്ടിയിരുന്ന തീവണ്ടി ഏറെ വൈകി 8.30 ഓടെയാണ് എത്തിയത്. പരിശോധനയ്ക്ക് ശേഷം 9.30ഓടെണ് തീവണ്ടി പുറപ്പെട്ടത്.












Click it and Unblock the Notifications