കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവിതരണ അഴിമതി: അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പൊതുവിതരണ മേഖലയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതിയാരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ ആലോചിക്കുന്നതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ വ്യക്തമാക്കി.

ജസ്റിസ് മുരളീധരന്‍ കമ്മിഷന്‍ അന്വേഷിച്ച അതേ ആരോപണങ്ങളിലാണ് സിബിഐ അന്വേഷണം നടത്താന്‍ ആലോചിക്കുന്നത്. മുരളീധരന്‍ കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി നോട്ടീസ് കൊടുത്തുകഴിഞ്ഞു. അന്വേഷണത്തില്‍ ഒരു പുരോഗതിയും കാണാത്തതിനാലാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് കൊടുത്തത്- മന്ത്രി അറിയിച്ചു.

ഒരു ഡസനിലേറെ അഴിമതി ആരോപണങ്ങള്‍ പൊതുവിതരണമേഖലയില്‍ ഉണ്ടായിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നകാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ വെയ്ക്കില്ല.

നിലവിലുള്ള കേസുകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ത്തന്നെ അന്വേഷിച്ച് അവസാനിപ്പിക്കാന്‍ കഴിയുന്നവ അങ്ങനെ തന്നെ ചെയ്യുമെന്നും പിന്നീട് വരുന്നതാണ് സിബിഐയെ ഏല്‍പ്പിക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ രണ്ടുതരത്തിലുള്ള അന്വേഷണം നടത്തരുതെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട് അതൊകൊണ്ടുകൂടിയാണ് കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്താനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്- മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X