നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി
ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് ഒരു കുടുംബത്തിലെ നാലംഗങ്ങളെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി.
സ്വാരാജിനുസമീപം പെരിയേല്‍ക്കവല കണ്ണന്‍കുന്നേല്‍ സിനോയി(30), ഭാര്യ സിന്ധു(27) എന്നിവരെയും രണ്ട് മക്കളെയുമാണ് മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് നാലും രണ്ടും വയസ്സ് പ്രായമുണ്ട്.
മദ്യക്കുപ്പിയും വിഷക്കുപ്പിയും ഭക്ഷണസാധനങ്ങളും മൃതദേഹങ്ങള്‍ക്കു സമീപമുണ്ട്. കിടയ്ക്കയില്‍ അച്ഛനമ്മമാരുടെ ശരീരങ്ങള്‍ക്കൊപ്പമാണ് കുട്ടികളുടെ മൃതദേഹങ്ങളുമുള്ളത്. ദിവസക്കൂലിക്ക് തൊഴില്‍ ചെയ്യുന്ന സിനോയി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അഞ്ച് കെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് താമസിക്കുന്നത്.
സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യചെയ്തതാവാമെന്ന് അയല്‍ വാസികള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ വീട് അടഞ്ഞു കിടക്കുന്നത് കണ്ട് അന്വേഷിച്ച സഹോദരന്റെ ഭാര്യയാണ് നാലു പേരും മരിച്ചുകിടക്കുന്നത് കണ്ടത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications