പകുതി സീറ്റില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് എംഇഎസ്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ പകുതി സീറ്റില്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് എംഇഎസ് സര്‍ക്കാരിനെ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ എംഇഎസ് പ്രതിനിധികളും മന്ത്രിയുംനടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. പ്രവേശന പരീക്ഷ നടത്തുന്ന കാര്യത്തിലും എംഇഎസിന് പിടിവാശിയില്ലെന്ന് എംഇഎസ് അറിയിച്ചു. എന്നാല്‍ ഈ അധ്യയന വര്‍ഷത്തില്‍ പുതിയ നിര്‍ദേശ പ്രകാരം പ്രവേശനം നടത്താനാവില്ലെന്നും പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.
ന്യൂനപക്ഷ പദവിയുടെ കാര്യത്തില്‍ എംഇഎശിനുള്ള ആശങ്കയും മന്ത്രിയെ ധരിപ്പിച്ചതായി പ്രതിനിധികള്‍ അറിയിച്ചു.












Click it and Unblock the Notifications