Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ഡാമിനു ചോര്‍ച്ചയുണ്ട്: മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ചോര്‍ച്ചയുണ്ടെന്നു മനസ്സിലായതായി ജലസേചന മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി അണക്കെട്ട്, സ്പില്‍വേ, ഗാലറി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജലനിരപ്പ് 120 അടി മാത്രമുള്ളപ്പോള്‍ പോലും ചോര്‍ച്ചയുള്ളത് അണക്കെട്ടിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തലത്തില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഡാം സുരക്ഷാ കമ്മറ്റി പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

എംഎല്‍എമാരായ റോഷി അഗസ്റിന്‍, കെ.കെ ജയചന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവരെക്കൂടാതെ വനം വകുപ്പിലെയും വൈദ്യുതി വകുപ്പിലെയും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം അണക്കെട്ടു സന്ദര്‍ശിക്കാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+