Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനാനുമതി മരവിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ കേരള റെയര്‍ എര്‍ത്സ് ആന്റ് മിനറല്‍സ് ലിമിറ്റഡിന് കരിണല്‍ ഖനനാനുമതി നല്‍കി ക്കൊണ്ടുള്ള ശുപാര്‍ശ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം കാണിച്ച് കേന്ദ്ര മൈനിങ് ആന്റ് ജിയോളജി വകുപ്പിന് കത്തെഴുതിയതായി വ്യവസായ മന്ത്രി എളമരം കരിം അറിയിച്ചു. കമ്പനിയ്ക്ക് ഖനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പുറപ്പെടുവിച്ചതെന്നും ഇതേക്കുറിച്ച് താനൊന്നും അറിഞ്ഞിട്ടില്ലെന്നുമാണ് വ്യവസായ മന്ത്രി പറയുന്നത്.

മെയ് മൂന്നിന്ണ് ഇതുസംബന്ധിച്ച് തീരുമാനം വന്നതെങ്കിലും ഉത്തരവ് തയ്യാറാവുന്നതിലെ കാലതാമസം കാരണം മെയ് 25നാണ് ഇറങ്ങിയത്. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് താനറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ മാറിയിട്ടും ഉത്തരവിറക്കുന്നതിനുമുമ്പ് സര്‍ക്കാറിന്റെ അഭിപ്രായം തേടാത്തതിനു വ്യവസായ അഡീഷണല്‍ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കരിമണല്‍ ഖനനത്തിന് ഇന് സ്ഥലം അനുവദിക്കുന്നത് സര്‍ക്കാര്‍ നയരൂപീകരണത്തിനു ശേഷം മാത്രം മതിയെന്നും കേന്ദ്രത്തിനെഴുതിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. പൊതുമേഖലയില്‍ മാത്രമേ ഖനനം അനുവദിയ്ക്കൂ എന്നതാണ് സര്‍ക്കാറിന്റെ നയമെന്നും നിലവിലുള്ള ഖനനനയത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+