തടവുപുള്ളി സെല്ലില്‍ നിന്നും വീണു മരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുപുളളി സെല്ലില്‍ നിന്നും ചാടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി സുനുക്കുട്ടന്‍ (22) എന്നയാളാണ് മരിച്ചത്. ഇയാള്‍ സ്വയം ചാടി മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളജിലെ സാംക്രമിക രോഗങ്ങള്‍ ചികിത്സിക്കുന്ന സെല്ലില്‍ നിന്നുമാണ് സുനുക്കുട്ടന്‍ ചാടി മരിച്ചത്. ചിക്കന്‍ പോക്സ് ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനുക്കുട്ടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുനുകുട്ടന്‍ ചാടി മരിച്ചതാണെന്നാണ് കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ പറഞ്ഞു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാരനും പരിക്കേറ്റു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലകുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന ആളാണ് സുനുക്കുട്ടന്‍.












Click it and Unblock the Notifications