Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സുരക്ഷ ശക്തമാക്കും: മന്ത്രി

തിരുവനന്തപുരം: അടുത്ത തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സഹകരണമന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതു സംബന്ധിച്ച് നടത്തിയ ഉന്നതതലയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ശബരിമലയില്‍ സ്ത്രീസാന്നിദ്ധ്യമുണ്ടായെന്നും മറ്റുമുള്ള വിവാദങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശോധന ശക്തമാക്കുന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കും.

സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി കൂടുതല്‍ വനിതാ കോണ്‍സ്റബിള്‍മാരെ പമ്പയില്‍ വിന്യസിക്കും. ശബരിമലയില്‍ തുടര്‍ന്നുപോരുന്ന പരമ്പരാഗത രീതികളെല്ലാം സംരക്ഷിച്ചുകൊണ്ടായിരുക്കും സുരക്ഷാനടപടികള്‍ നടപ്പാക്കുക-മന്ത്രി വ്യക്തമാക്കി.

ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ പേരിലുണ്ടായ വിവാദത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഒരു വിവാദത്തിലും പങ്കുചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അടുത്ത ഉത്സവകാലത്ത് ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കഴിയാവുന്നത്ര സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇതിനൊപ്പം തന്നെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്റലിജന്‍സ് ശൃംഖലയും ശക്തിപ്പെടുത്തും.

ശബരിമല വികസനത്തിനായുള്ള മാസ്റര്‍ പ്ലാന്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. വനത്തിനും പരിസ്ഥിതിയ്ക്കും കോട്ടം തട്ടാത്തവിധത്തില്‍ വികനപ്രവര്‍ത്തനങ്ങള്‍ നടത്തും. മാസ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറി ഭരത്ഭൂഷണ്‍ ആഗസ്റ് ഏഴിന് വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി. രാമന്‍നായര്‍, ബോര്‍ഡ് അംഗം പുനലൂര്‍ മധു എന്നിവരും മന്ത്രിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+