വി.എസിനെതിരെ പിബിയെ സമീപിക്കും: സ്വരാജ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം സിപിഎം പോളിറ്റ്ബ്യൂറോയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരെ താന്‍ പിതൃശൂന്യരെന്ന് വിളിച്ചിട്ടില്ല. എസ്എഫ്ഐയ്ക്കെതിരെ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ എഴുതുന്ന പത്രങ്ങളെ ഉദ്ദേശിച്ച് പിതൃശൂന്യമായ മാധ്യമപ്രവര്‍ത്തനം എന്നാണ് താന്‍ പറഞ്ഞത്. അനഭിലഷണീയമായ പത്രപ്രവര്‍ത്തനത്തെ പറ്റി കേസരി ബാലകൃഷ്ണപിള്ള നടത്തിയ പദപ്രയോഗമാണ് ഇതെന്നും സ്വരാജ് പറഞ്ഞു.
വി.എസില്‍ നിന്നും ഇത്തരമൊരു പ്രസ്താവന ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. അതെന്ന അത്ഭുതപ്പെടുത്തി. എസ്എഫ്ഐ സമരം സ്വാശ്രയ കോളജുകളെ ഒരുമിപ്പിക്കാന്‍ സഹായകരമായെന്ന വി.എസന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്- സ്വരാജ് വ്യക്തമാക്കി.












Click it and Unblock the Notifications