കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് ഇനി ശ്വാസം വിടാം: അനില്‍ മത്രാനി

  • By Staff
Google Oneindia Malayalam News

ദില്ലി: തനിക്കെതിരായ പ്രചാരണം ഒടുവില്‍ അവസാനിച്ചുവെന്നും തനിക്കിനി ശ്വാസം വിടാമെന്നും ക്രൊയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനി.

ജസ്റിസ് ആര്‍.എസ്.പഠക് കമ്മിറ്റി തനിക്ക് ക്ലീന്‍ ചിട്ട് തന്നതോടെ താന്‍ ഈ പ്രശ്നത്തില്‍ നിന്ന് മുക്തനായിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ താന്‍ ഈ വിവാദത്തില്‍ താന്‍ കരുവാക്കപ്പെടുകയായിരുന്നുവെന്നും മത്രാനി പറഞ്ഞു.

2001 ജനവരിയില്‍ ബാഗ്ദാദ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംഘത്തിലെ അംഗമായിരുന്നു മത്രാനി. നട്വറിന്റെ പഴയ വിശ്വസ്തനായിരുന്ന മത്രാനി ഇറാക്കിന്റെ ഭക്ഷണത്തിനു പകരം എണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട അനധികൃതമായ ഇടപാടിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് നട്വര്‍സിംഗ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതോടെയാണ് മത്രാനി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. ഇതേ തുടര്‍ന്ന് മത്രാനിയെ കേന്ദ്രസര്‍ക്കാര്‍ ക്രൊയേഷ്യന്‍ അംബാസിഡര്‍ സ്ഥാനത്തു നിന്നും തിരിച്ചുവിളിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X