Get Updates
Get notified of breaking news, exclusive insights, and must-see stories!

നട്വറും മകനും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഇറാഖുമായി നടത്തിയ എണ്ണ ഇടപാടില്‍ മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗും മകനും രാജസ്ഥാനിലെ എംഎല്‍എയുമായ ജഗത് സിംഗും കുറ്റക്കാരാണെന്ന് ജസ്റിസ് ആര്‍.എസ് പഠക് കമ്മിഷന്‍ കണ്ടെത്തി.

നട്വറും മകനും അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇടപാടില്‍ പണം കൈപ്പറ്റിയതായി ഇവര്‍ക്കെതിരെ ആരോപണമില്ല.

2001ല്‍ നടത്തിയ ഇടപാടില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. സുപ്രിം കോടതി ചീഫ് ജസ്റിസായ ആര്‍. എസ്.പഠക്ക് 22 ഉപരേഖകളടങ്ങുന്ന 110 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സമര്‍പ്പിച്ചത്.

സദ്ദാംഹുസൈന്‍ ഭരണകൂടത്തില്‍ നിന്ന് എണ്ണക്കരാര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കായി നേടിയെടുക്കാന്‍ ഇവര്‍ ഔദ്യോഗിക പദവി വിനിയോഗിച്ചുവെന്നാണ് ആരോപണം.

ജഗത് സിംഗിന്റെ സുഹൃത്തായ ആന്ദലീപ് സെഹ്ഗലിനും നട്വര്‍സിംഗിന്റെ ബന്ധുവായ ആദിത്യ ഖന്നയ്ക്കും കരാര്‍ ലഭിക്കുന്നതിന്വേണ്ടിയാണ് ഇവര്‍ പദവികള്‍ ദുര്‍വിനോഗം ചെയ്തത്.

റിപ്പോര്‍ട്ട് പഠിച്ചശേഷം ഇതിന്മേല്‍ തുടര്‍നടപിടികളെടുക്കുമെന്ന് കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിംഗ് സിങ്വി പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ആരോപണമില്ലെന്നതില്‍ പാര്‍ട്ടി വക്താവ് സന്തുഷ്ടി പ്രകടിപ്പിച്ചു.

യു എന്‍ ഉപരോധം മൂലം സാമ്പത്തികമായി വിഷമിച്ച ഇറാഖിനെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ എണ്ണയ്ക്കു പകരം ഭക്ഷണം നല്‍കുന്നതു സംബന്ധിച്ച കരാറിലാണ് ക്രമക്കേട് നടന്നതായി ആരോപണമുണ്ടായത്.

കരാര്‍ അനുസരിച്ച് നട്വറിന്റെ പേരില്‍ സെഹ്ഗലും ഖന്നയുമാണ് എണ്ണ വില്‍ക്കാനുള്ള കൂപ്പണ്‍ നേടിയത്. എണ്ണ വിറ്റശേഷം കമ്മിഷന്‍ കഴിച്ചുള്ള തുക സദ്ദാം ഭരണകൂടത്തിനെത്തിക്കുന്നതായിരുന്ന കരാര്‍. നട്വര്‍ സിംഗ് നല്‍കിയ ശുപാര്‍ശക്കത്തുകളുടെ അടിസ്ഥാനത്തിലാണ് സെഹ്ഗലിനും ഖന്നയ്കും എണ്ണ വില്‍ക്കാനുള്ള കൂപ്പണുകള്‍ ലഭിച്ചത്.

ആ സമയത്ത് നട്വര്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യ സെല്‍ ചെയര്‍മാനായിരുന്നു. സെഹ്ഗലും ഖന്നയും തങ്ങള്‍ക്ക് ലഭിച്ച കാര്‍ സ്വിസ് ഓയില്‍ കമ്പനിയായ മേസ്ഫീല്‍ഡ് ഏജന്‍സിക്ക് നല്‍കി. മേസ് ഫീല്‍ജ് ഏജന്‍സിയാണ് അവര്‍ക്ക് കമ്മിഷന്‍ നല്‍കിയത്.

ബാരലിന് അഞ്ച് സെന്റ് വീതം മൊത്തം 1.46ലക്ഷം ഡോളര്‍ (ഏതാണ്ട് 70ലക്ഷം രൂപ)ആണ് അവര്‍ക്ക് കമ്മിഷന്‍ലഭിച്ചത്. അത് രണ്ടുപേരും 4:1 എന്ന അനുപാതത്തില്‍ വീതിച്ചെടുക്കുയും ചെയ്തുവെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട്.

2001ജനുവരിയില്‍ ബാഗ്ദാദിലേയ്ക്ക് പോയ നാലംഗ പ്രതിനിധിസംഘത്തില്‍ ഉള്‍പ്പെട്ട മുന്‍ ക്രൊയേഷ്യ അംബാസിഡര്‍ അനില്‍ മിത്രാണിയ്ക്ക് കരാറുമായി ബന്ധമില്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ വോള്‍ക്കര്‍ റിപ്പോര്‍ട്ട് മുഖേന കരാര്‍ വിവരം പുറത്തുവന്നപ്പോഴാണ് നട്വര്‍ സിംഗിന് വിദേശകാര്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടിവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+